താലൂക്ക് വികസന സമിതി യോഗം

കാട്ടാക്കട: താലൂക്ക് വികസന സമിതി യോഗം താലൂക്ക് ഓഫിസിൽ ചേർന്നു. സി.പി.ഐ പ്രതിനിധി പള്ളിച്ചൽ വിജയൻ അധ്യക്ഷത വഹിച്ചു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ വിതരണം, റോഡുകളിലെ ബൈക്കുകളുടെ അമിതവേഗം നിയന്ത്രിക്കൽ, മിനി സിവിൽ സ്‌റ്റേഷൻ പണിയുടെ പുരോഗതി, ജലമലിനീകരണം, കള്ളിക്കാട് വില്ലേജിലെ ചാമവിളപ്പുറത്തെ പട്ടയ വിതരണം, കടമാൻകുന്ന് പ്രദേശത്തെ കാളിപാറ ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തൽ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തഹസീൽദാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.