ബിനോയ് കോടിയേരി വിഷയത്തിൽ ഒഴിഞ്ഞുമാറാനുള്ള സി.പി.എം ശ്രമം പരാജയപ്പെട്ടു -വി. മുരളീധരൻ തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരിക്ക് ദുബൈയിൽ ഏർപ്പെടുത്തിയ യാത്രാവിലക്ക് സംബന്ധിച്ച വിവരം പുറത്തുവന്നതോടെ ഈ വിഷയത്തിൽനിന്ന് ഒളിച്ചോടാനും ഒഴിഞ്ഞുമാറാനുമുള്ള സി.പി.എം ശ്രമം പൂർണമായി പരാജയപ്പെെട്ടന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ പറഞ്ഞു. അറബിക്കെന്താണ് കേരളത്തിൽ കാര്യമെന്ന് ചോദിച്ചവർ ദുബൈയിൽ അറബി സ്വീകരിച്ച നടപടിക്ക് മറുപടി പറയാൻ ബാധ്യസ്ഥരാണ്. ഇനിയെങ്കിലും യാഥാർഥ്യങ്ങൾ വെളിപ്പെടുത്താൻ സി.പി.എം തയാറാകണമെന്നും മുരളീധരൻ ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.