ആറ്റിങ്ങല്‍: നഗരത്തിലും സമീപ പ്രദേശങ്ങളിലെയും ടിപ്പര്‍ ഉള്‍പ്പെടെയുള്ള ലോറികളുടെ മരണപ്പാച്ചില്‍ ഭീതി പരത്തുന്നു. വാമനപുരം, വെഞ്ഞാറമൂട് റോഡുകളിലാണ് ഏറ്റവും കൂടുതല്‍ വേഗത്തില്‍ ഇത്തരം ലോറികള്‍ പോകുന്നത്. ക്വാറികള്‍ ഏറ്റവും കൂടുതല്‍ ഉള്ള മേഖലയാണിത്. ക്വാറികളിലേക്ക് പോയിവരുന്ന ലോറികളും തടി കയറ്റിവരുന്ന ലോറികളും ഇതിലുള്‍പ്പെടും. കഴിഞ്ഞദിവസം പോളിടെക്നിക്കിെൻറ മുന്‍വശത്തുവെച്ച് ടിപ്പര്‍ ഇടിച്ച് കാര്‍ തകര്‍ന്നിരുന്നു. ഐ.ടി.ഐക്ക് സമീപം താമസിക്കുന്ന ആദര്ശിെൻറ കാറാണ് തകര്‍ന്നത്. മൂന്ന് മുക്കില്‍ ദേശീയപാതയില്‍ തടികയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയിരുന്നു. നിരവധി അപകടങ്ങളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലോറികള്‍ ആറ്റിങ്ങലില്‍ സൃഷ്ടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.