കോടതി ഉത്തരവ് ഞെട്ടിപ്പിക്കുന്നത് -സുധീരൻ തിരുവനന്തപുരം: കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മാധ്യമവിലക്ക് ഏർപ്പെടുത്തിയ കരുനാഗപ്പള്ളി കോടതിയുടെ ഉത്തരവ് ആരെയും ഞെട്ടിപ്പിക്കുന്നതാണെന്ന് വി.എം. സുധീരൻ. അസാധാരണവുമായ കോടതിവിധി ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതാണ്. ഈ വിധിയിൽ പ്രതിഫലിക്കുന്നത് കോടതിയുടെ അമിതാധികാര പ്രവണതയാണ്. ജുഡീഷ്യൽ സംവിധാനത്തിെൻറ വിശ്വാസ്യതയാണ് ഇതിലൂടെ തകർക്കപ്പെടുന്നത്. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളേണ്ട ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് ഇത്തരം വിധികൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ചവറ കോടതിയുടെ ഉത്തരവിലെ തെറ്റായ പ്രവണത തിരുത്തപ്പെടണം. അതിനായി ഹൈകോടതിയുടെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.