'മണ്ണി​െൻറ മണമുള്ള മറ്റൊരാൾ' പ്രകാശനം ചെയ്​തു

നെയ്യാറ്റിൻകര: ഇന്ത്യയുടെ സമ്പത്ത് മുഴുവൻ കവർന്നെടുത്ത കൊള്ളക്കാരായ ബ്രിട്ടീഷുകാർ പ്രതിപക്ഷ ബഹുമാനം െവച്ച് പുലർത്തുന്നവരായതിനാലാണ് ഗാന്ധിജിയുടെ അഹിംസാധിഷ്ഠിത സ്വാതന്ത്ര്യ പ്രക്ഷോഭം വിജയിച്ചതെന്ന് ഡോ. ശശി തരൂർ പറഞ്ഞു. ജോസഫ് സ്റ്റാലിനും ഹിറ്റ്ലർക്കുമെതിരെ ഗാന്ധിയൻ സമരം പ്രായോഗികമാകുമോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും തരൂർ പറഞ്ഞു. അനിൽകുമാർ പി.വൈ. രചിച്ച് സ്വദേശാഭിമാനി ബുക്സ് പ്രസിദ്ധീകരിച്ച പി.വി. രാജഗോപാലി​െൻറ ജീവചരിത്ര ഗ്രന്ഥമായ 'മണ്ണി​െൻറ മണമുള്ള മറ്റൊരാൾ' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ബി. ഇക്ബാൽ പുസ്തകം സ്വീകരിച്ചു. എസ്.എം. വിജയാനന്ദ് അധ്യക്ഷത വഹിച്ചു. പി.വി. രാജഗോപാൽ, വിനോദ് സെൻ, ശ്രീരാമൻ കൊയ്യോൻ, അനിൽകുമാർ. പി.വൈ, ശ്രീരാമൻ കൊയ്യോൻ, ഡോ. ആരിഫ സൈനുദീൻ, വടകോട് മോനച്ചൻ, ഇ. നിസാമുദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.