ദേവസ്വം സ്കൂൾ, കോളജ് നിയമനങ്ങൾ: പട്ടികജാതി-വർഗ പ്രാതിനിധ്യം ഉറപ്പാക്കണം -ഡെപ്യൂട്ടി സ്പീക്കർ തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലെ എയ്ഡഡ് കോളജുകളിലും സ്‌കൂളുകളിലും നടക്കുന്ന നിയമനങ്ങളില്‍ പട്ടികജാതി-വര്‍ഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്ക് തുടക്കമിട്ടാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ദേവസ്വം ബോര്‍ഡിെൻറ നിയന്ത്രണത്തില്‍ 26 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെങ്കിലും സംവരണം പാലിച്ചല്ല ഇവിടെ നിയമനങ്ങൾ നടക്കുന്നത്. അതിനാല്‍ പട്ടിക വിഭാഗങ്ങള്‍ക്ക് അവിടേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. അതു പരിഹരിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം 6000 രൂപയായി നിലനിര്‍ത്തണം. നെല്‍വയലുകള്‍ക്ക് റോയല്‍റ്റി എന്ന ആശയവും ബജറ്റില്‍തന്നെ പരിഗണിക്കണം. കന്നുകാലി സമ്പത്ത് വര്‍ധിപ്പിക്കുന്നതിന് കേന്ദ്രസഹായത്തോടെയുള്ള പദ്ധതികള്‍ക്ക് രൂപം നൽകണം. ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുംവിധം മില്‍മ പുനഃസംഘടിപ്പിക്കണം. സംസ്ഥാനത്തിെൻറ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ്. പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ധനക്കമ്മിയില്‍ ഒരുശതമാനം കുറവുണ്ടായി. 3.3ല്‍ നിന്ന് 3.1 ശതമാനത്തിലെത്തിക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. റവന്യൂകമ്മി 1.6 ശതമാനത്തിലെത്തിക്കുകയെന്ന സാധ്യമായ ലക്ഷ്യമാണ് ധനമന്ത്രി മുന്നോട്ടുെവച്ചിട്ടുള്ളത്. ഒാഖിയുടെ പശ്ചാത്തലത്തിൽ തീരമേഖലക്കായി 2000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുക വഴി ബജറ്റിന് കടലിെൻറ മക്കളുടെ അഭിവാദ്യമുണ്ടാകും. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടിയ സംസ്ഥാനമായ കേരളത്തില്‍ ജെൻഡർ ഇക്കണോമിക്സിെൻറ ശരിയായ അധ്യായം ബജറ്റിലൂടെ തോമസ് െഎസക് രചിച്ചിരിക്കുകയാണെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.