തിരുവനന്തപുരം: മൾട്ടി ലെവൽ മാർക്കറ്റിങ് ഡയറക്ട് സെല്ലിങ് രംഗത്തെ അനാശാസ്യ പ്രവണതകൾ തടയുന്നതിനും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും മൾട്ടി ലെവൽ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്ന യഥാർഥ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യവത്കരിക്കുന്നതിനും കേന്ദ്ര സർക്കാർ നിർദേശിച്ച പ്രകാരം സംസ്ഥാനത്തെ കരട് മാർഗനിർദേശക തത്ത്വങ്ങൾ തയാറാക്കി. ഈ വിഷയത്തിൽ പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതിെൻറ ഭാഗമായി ഏകദിന ശിൽപശാല എട്ടിന് ശ്രീകാര്യത്ത് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ നടക്കും. താൽപര്യമുള്ള ഡയറക്ട് സെല്ലിങ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, േട്രഡ് യൂനിയൻ സംഘടനകൾ, ഉപഭോക്തൃ സംഘടനകൾ, അഭിഭാഷകർ എന്നിവർ അവരുടെ പേരുവിവരം ഫോൺ നമ്പർ സഹിതം sscacell@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഏഴാം തീയതിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2322155.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.