തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് -എമ്മിെൻറ ഇടതുമുന്നണി പ്രവേശനം ചര്‍ച്ചയാവുന്നതിനിടെ സംസ്ഥാന ബജറ്റിനെ എതിര്‍ത്ത് പാർട്ടി നേതാവ് പി.ജെ. ജോസഫ്. ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച എത്രകാര്യങ്ങള്‍ നടപ്പാക്കിയെന്ന് ധനമന്ത്രി തോമസ് െഎസക് പറയണമെന്നാണ് ജോസഫ് ബജറ്റ് ചർച്ചയിൽ ആവശ്യപ്പെട്ടത്. എതിര്‍പ്പിനെ തുടര്‍ന്ന് മുന്‍സര്‍ക്കാര്‍ ഉപേക്ഷിച്ച ഭൂനികുതി പുനഃസ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. ഭൂവുടമകളെയും കൃഷിക്കാരെയും പ്രതികൂലമായി ബാധിക്കുമിത്. തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന റബർ കർഷകർക്കായി ഒരു പ്രഖ്യാപനവും ബജറ്റിലുണ്ടായില്ല. റബറിന് കിലോക്ക് 200 രൂപ ലഭിക്കത്തക്കവിധം വിലസ്ഥിരത ഫണ്ട് അനുവദിക്കണം. ന്യായവില ഉയര്‍ത്തിയതും ഭാഗപത്രത്തിെൻറ ചെലവ് വര്‍ധിപ്പിച്ചതും ശരിയായില്ല. സേവനങ്ങൾക്കുള്ള നിരക്ക് കൂട്ടിയതിനും ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു. തീരമേഖലക്കായി പ്രഖ്യാപിച്ച പദ്ധതികളില്‍ പകുതിയെങ്കിലും ഇക്കൊല്ലം നടപ്പാക്കാനാകണമെന്ന് കെ.സി. ജോസഫ് പറഞ്ഞു. നിരാശ്രയരായ നൂറുകണക്കിനാളുകള്‍ക്ക് സഹായകമായ കാരുണ്യ പദ്ധതി ഇല്ലാതാക്കുക വഴി ബജറ്റിന് മനുഷ്യത്വമില്ലാതായെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കരാറുകള്‍ വരുന്നതോടെ നാണ്യവിളകളും പാലും ഇറക്കുമതി ചെയ്യപ്പെടുന്നത് കാര്‍ഷികമേഖലക്ക് തിരിച്ചടിയാവുമെന്നും അതിനെതിരായ ചെറുത്തുനില്‍പ് അനിവാര്യമാണെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സര്‍വകക്ഷി നിവേദകസംഘത്തെ കേന്ദ്രത്തിലേക്ക് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.വി. വിജയദാസ്, പാറയ്ക്കല്‍ അബ്ദുല്ല, ഗീതാഗോപി, കെ. ദാസന്‍, ഒ.ആര്‍. കേളു, പി.സി. ജോര്‍ജ്, എം. മുകേഷ്, വി.കെ.സി. മമ്മത് കോയ, കെ. രാജന്‍, കെ. ബാബു, ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.ജെ. മാക്‌സി, അനില്‍ അക്കെര, രാജു എബ്രഹാം എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.