എഫ്​.​െഎ.ടി.യു നിയമസഭ മാർച്ച്​ നാളെ

തിരുവനന്തപുരം: 'കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും' ബില്ലിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് ആഭിമുഖ്യത്തിൽ ബുധനാഴ്ച രാവിലെ 10ന് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യവസായ പ്രോത്സാഹനത്തി​െൻറ പേരിൽ കൊണ്ടുവരുന്ന ബില്ലിൽ തൊഴിലാളിവിരുദ്ധ നടപടികളാണുള്ളതെന്ന് ഇവർ പറഞ്ഞു. ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളെ എതിർക്കുന്നുവെന്ന് എന്ന് അവകാശപ്പെടുന്ന ഇടതുസർക്കാർ അതേ നയങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. തൊഴിലാളി വിരുദ്ധ ബില്ലിനെതിരെ ട്രേഡ് യൂനിയനുകൾ നിലപാട് വ്യക്തമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം. ജോസഫ് േജാൺ, സെക്രട്ടറി പി.ജെ. ഷാനവാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.