തിരുവനന്തപുരം: കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് പ്രതിഷേധക്കോട്ട ഒരുക്കും. ചൊവ്വാഴ്ച വൈകീട്ട് സെക്രട്ടേറിയറ്റ് മുതല്‍ കൊല്ലം കലക്‌ടറേറ്റ് വരെ 70 കിലോമീറ്റര്‍ ദൂരത്തിൽ യു.ഡി.എഫ് തീര്‍ക്കുന്ന മനുഷ്യക്കോട്ടയില്‍ 40,000 പേര്‍ പങ്കെടുക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിെൻറ ഭാഗമായി ബാനറുകളില്‍ ശേഖരിച്ച 1.08 കോടി ഒപ്പുകൾ പ്രതിഷേധക്കോട്ടയില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം-കൊല്ലം ദേശീയപാതയുടെ ഇടതുവശത്താണ് ബാനറുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബാനര്‍ പ്രദര്‍ശനം വീക്ഷിക്കാന്‍ ഏഷ്യന്‍ ബുക്ക് ഓഫ് െറേക്കാർഡ്സ് സംഘവും എത്തും. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.എ. അസീസ്, സി.പി. ജോണ്‍, അനൂപ് ജേക്കബ്, ദേവരാജന്‍ തുടങ്ങിയവർ പ്രതിഷേധക്കോട്ടക്ക് നേതൃത്വം നല്‍കും. കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുൾ വാസ്‌നിക് തിരുവനന്തപുരത്ത് പങ്കെടുക്കും. കൊല്ലം കലക്‌ടറേറ്റ് നടയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെ.പി.എ. മജീദ്, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, പി.സി. ചാക്കോ, ജോണി നെല്ലൂര്‍, തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജന്‍, വി. രാംമോഹന്‍ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്‍കും. ------------------------------------------------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.