വെള്ളറട: അമിതഭാരം കയറ്റിവന്ന മിനിലോറി കാറും ഒാേട്ടായും ഇടിച്ചുതെറിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ആയിരുന്നു സംഭവം. ചെമ്പൂരിൽനിന്ന് അമിതഭാരം കയറ്റിവന്ന മിനിലോറിയാണ് അപകടമുണ്ടാക്കിയത്. റോഡുവക്കിൽ കിടന്ന തടിക്കൂന ഒഴിച്ചുവരവെ ഒാേട്ടായെയും കാറിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡുവക്കിൽ നിന്ന യാത്രികർ ഒാടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കിളിയൂർ മേഖലയിൽ റോഡുവക്കിൽ തടിക്കൂനകൾ പാടില്ലെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഒപ്പം പി.ഡബ്ല്യു.ഡിയുടെ പരസ്യബോർഡുമുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കാത്തതാണ് അപകടം തുടർക്കഥയാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.