സ്വലാത്ത് വാർഷികവും മതപ്രഭാഷണവും സംഘടിപ്പിച്ചു

ബീമാപള്ളി: ജവഹർ, കോളനി യൂനിറ്റുകൾ സംയുക്തമായി സ്വലാത്ത് വാർഷികവും മത പ്രഭാഷണവും നടത്തി. രാവിലെ മദ്റസ വിദ്യാർഥികളുടെ ഫെസ്റ്റും വൈകീട്ട് ഏഴിന് തൻസീർ മുസ്ലിയാരും സംഘവും നടത്തിയ മജ്ലിസുന്നൂറും വേദിയിൽ അരങ്ങേറി. തുടർന്ന് നൂറുൽ ഇസ്ലാം അറബിക് കോളജ് സ്വദർ മുഅല്ലിം അബ്ദുൽ അസീസ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. മുനീർ മഹ്ളരി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല രക്ഷാധികാരി സഈദ് മുസ്ലിയാർ വിഴിഞ്ഞം ഉദ്ഘാടനകർമം നിർവഹിച്ചു. 'സ്നേഹിക്കാം നമുക്ക് മുത്ത് നബിയെ' വിഷയത്തിൽ സിറാജുദ്ദീൻ ബാഖവി ഇടുക്കി പ്രഭാഷണം നടത്തി. ഇസ്മയിൽ മുസ്ലിയാർ, നജുമുദ്ദീൻ മുസ്ലിയാർ, അൽ അമീൻ, നസറുദ്ദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.