വിഴിഞ്ഞം: കപ്പലിലുണ്ടായ അപകടത്തിൽ ചൈനീസ് പൗരനായ ജീവനക്കാരൻ മരിച്ച സംഭവത്തിലെ അന്വേഷണച്ചുമതല കൊച്ചി കോസ്റ്റൽ പൊലീസിന് കൈമാറി. വിഴിഞ്ഞം തുറമുഖ മേഖലയിൽ നടന്ന സംഭവമായതിനാൽ നേരത്തേ വിഴിഞ്ഞം സി.െഎക്കായിരുന്നു അന്വേഷണച്ചുമതല. തെളിവെടുപ്പിനായി കപ്പൽ കൊച്ചിയിലെത്തിച്ചതിനെ തുടർന്നാണ് അന്വേഷണം കൊച്ചി കോസ്റ്റൽ പൊലീസിന് കൈമാറിയത്. വിഴിഞ്ഞത്ത് കടൽ പ്രക്ഷുബ്ധമായതിനാൽ കപ്പൽ തീരത്ത് അടുപ്പിക്കാനോ അന്വേഷണ ഉദ്യോഗസ്ഥർക്ക് കപ്പലിലേക്ക് കയറാനോ സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.