മുദ്രപ്പത്ര വില പരിഷ്കരണം പിൻവലിക്കണം -ജി. സുഗുണൻ തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിച്ചതും മുദ്രപ്പത്ര വില പരിഷ്കരണവും പിൻവലിക്കാൻ മന്ത്രി തോമസ് ഐസക് തയാറാകണമെന്ന് സി.എം.പി പോളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണൻ ആവശ്യപ്പെട്ടു. സി.എം.പി കഴക്കൂട്ടം മേഖല പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ചെല്ലമങ്കലം സനൽ അധ്യക്ഷതവഹിച്ചു. ഗാന്ധിപുരം അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. അയ്യപ്പൻ നായർ, ശ്രീകണ്ഠൻ നായർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.