സെറ്റോ ജില്ല കൺവെൺഷൻ

തിരുവനന്തപുരം: സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ (സെറ്റോ) ജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർവിസ് സംഘടനകളുടെ യോജിച്ച മുന്നേറ്റമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയത്തിനെതിരായ പ്രതിഷേധമാണ് എങ്ങും നിലനിൽക്കുന്നതെന്നും പടയൊരുക്കം ജാഥക്ക് ലഭിച്ച സ്വീകാര്യത അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകഭവനിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് കെ.പി. സുനിൽ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, സെറ്റോ സംസ്ഥാന ട്രഷറർ എൻ.എൻ. ശിവകുമാർ, മുഹമ്മദ് റാഫി, എൻ.കെ. ബെന്നി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.