കല്ലട സുകുമാരൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ പ്രോസിക്യൂഷൻ ഡയറക്ടർ കല്ലട സുകുമാരൻ (89) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം സ്വദേശമായ കൊല്ലം മൺറോതുരുത്തിലേക്കു കൊണ്ടുപോകും. സംസ്കാരം ചൊവ്വാഴ്ച കൊല്ലത്തെ വീട്ടുവളപ്പില്‍.കൊല്ലം മണ്‍റോതുരുത്ത് കൊച്ചുമംഗലത്ത് വീട്ടില്‍ കുഞ്ഞുകുഞ്ഞു ചാന്നാറുടെയും ജാനകിയമ്മയുടെയും മകനായാണ് ജനനം. തിരുവനന്തപുരം ലോ കോളേജ് യൂണിയന്‍ സ്പീക്കറായിരുന്നു. 1996--2001ല്‍ ഇ.കെ.നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി. 1987--91 ല്‍ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് വൈദ്യുത ബോര്‍ഡി​െൻറ നിയമോപദേശകനും 1997ല്‍ ലോകായുക്ത രൂപീകരിച്ചപ്പോള്‍ ആദ്യ അറ്റോര്‍ണി ജനറലുമായി.ഐസ്ക്രീം പാര്‍ലര്‍ കേസ്, ഇടമലയാര്‍ കേസ്, കക്കി ഡാം കേസ് എന്നിവയില്‍ സര്‍ക്കാരിനുവേണ്ടി വാദിച്ചു. ഹൈക്കോടതി അഭിഭാഷകയായിരുന്ന വിജയമ്മയാണ് ഭാര്യ. മക്കള്‍: മോഹന്‍ സുകുമാര്‍ (ശാസ്ത്രജ്ഞന്, ഐഎസ്ആര്‍ഒ‍), ദിലീപ് സുകുമാര്‍ (ബംഗളൂരു). മരുമക്കള്‍: ബിന്ദു മോഹന്‍ (എറണാകുളം), സീമ ദിലീപ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.