യെച്ചൂരിയുടെ ആവശ്യം ന്യായം, സി.പി.​െഎയുമായി ​േയാജിച്ചു പോകണം ^കോടിയേരി

യെച്ചൂരിയുടെ ആവശ്യം ന്യായം, സി.പി.െഎയുമായി േയാജിച്ചു പോകണം -കോടിയേരി തിരുവനന്തപുരം: ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആവശ്യം ന്യായമാണെന്നും അതിനു മറ്റു വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിലെ ചർച്ചകൾക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യെച്ചൂരിയുടെ ആവശ്യം കേരളത്തിലെ ചില നേതാക്കളുടെ കേസുകൾ ലക്ഷ്യം െവച്ചാണെന്ന നിലയിലുള്ള അഭിപ്രായം സമ്മേളനത്തിലുയർന്നിരുന്നു. അതിനുള്ള മറുപടിയായാണ് കോടിയേരി കാര്യങ്ങൾ വിശദീകരിച്ചത്. സി.പി.െഎക്കെതിരെയുണ്ടായ വിമർശനങ്ങളെയും അദ്ദേഹം തള്ളി. സി.പി.െഎയുമായി യോജിച്ച് പോകണമെന്നാണ് സി.പി.എം നിലപാട്. പൊലീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിഹരിക്കും. ചില പൊലീസ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ കണക്കിലെടുത്ത് സേനയെ ഒന്നടങ്കം വിമർശിക്കുന്നത് ശരിയല്ല. ബി.ജെ.പി ഉയർത്തുന്ന വർഗീയ ഭീഷണിയെ മതേതര ശക്തികളെ അണിനിരത്തി പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം സി.പി.എമ്മിനുണ്ട്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസി​െൻറയും ശ്രമങ്ങളിൽ പാർട്ടി പ്രവർത്തകർ അകപ്പെട്ടുപോകരുത്. പാർട്ടി വഴി സ്ഥാനമാനങ്ങൾ കിട്ടിക്കഴിഞ്ഞാൽ പാർട്ടി പ്രവർത്തനം വേണ്ടെന്ന നിലയിലേക്ക് നീങ്ങുന്നത് അംഗീകരിക്കാനാകില്ല. ഭരണത്തുടർച്ചയാണ് പാർട്ടിയുടെ ലക്ഷ്യം. അതിനായി ബഹുജനാടിത്തറ വികസിപ്പിക്കണം. ജനകീയ വിഷയങ്ങളിൽ കൂടുതൽ ഇടപെടൽ പാർട്ടിയിൽനിന്നുണ്ടാകണം. ചില മണ്ഡലങ്ങളിലേറ്റ പരാജയവും അവിടങ്ങളിൽ ബി.ജെ.പിക്കുണ്ടായ നേട്ടവും വളരെ ഗൗരവമായിതന്നെ കാണണം. സി.പി.എമ്മിൽ ചർച്ച സ്വാഭാവികമാണ്. അതിനെ വിഭാഗീയതയായി ചിത്രീകരിക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിൽ പ്രവർത്തകർ വീഴാതെ നോക്കണമെന്ന മുന്നറിയിപ്പും കോടിയേരി നൽകി. നെടുമങ്ങാട് മണ്ഡലത്തിൽ സി.പി.െഎക്കാർ തെന്ന തോൽപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി സി. ദിവകാരൻ സി.പി.എം നേതൃത്വത്തെ സമീപിച്ചെന്ന ചർച്ചയിലുയർന്ന ആരോപണത്തെ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ തള്ളി. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം മറുപടിയിൽ വിശദീകരിച്ചു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.