തിരുവനന്തപുരം: അനന്തപുരി ഫൗണ്ടേഷെൻറ ഇൗ വർഷത്തെ മാനവ പുരസ്കാരത്തിന് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അർഹനായി. അശരണരായ മനുഷ്യർക്ക് സഹായവും കാരുണ്യവും ആശ്രയവും നൽകുന്ന മഹത്വ്യക്തിത്വങ്ങളെയാണ് മാനവ പുരസ്കാരം നൽകി ഫൗണ്ടേഷൻ ആദരിക്കുന്നത്. പത്തനാപുരം ഗാന്ധിഭവനിലെ നിരാലംബരായ മനുഷ്യർക്ക് വേണ്ടിയുള്ള ജീവിത സമർപ്പണമാണ് ഡോ. പുനലൂർ സോമരാജനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഫെബ്രുവരി അവസാനവാരം തിരുവനന്തപുരം കേസരി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.