തിരുവനന്തപുരം: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് സിറ്റി പൊലീസും പൊലീസ് അസോസിയേഷൻ ജില്ല കമ്മിറ്റിയും കിംസ് കാൻസർ സെൻററും സംയുക്തമായി 'അറിവാണ് പ്രതിരോധം' പേരിൽ സംഘടിപ്പിച്ചു. നന്ദാവനം എ.ആർ ക്യാമ്പിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം റേഞ്ച് െഎ.ജി മനോജ് എബ്രഹാം നിർവഹിച്ചു. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അധ്യക്ഷതവഹിച്ചു. കിംസ് കാൻസർ സെൻറർ ചീഫ് ഒാപറേറ്റിങ് ഒാഫിസർ രശ്മി അയ്ഷ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.പി ജയദേവ്, കമാൻഡൻറ് ബിജുകുമാർ, പൊലീസ് അസോസിയേഷൻ ഭാരവാഹികളായ ടി.എസ്. ബൈജു, സെന്തിൽ എന്നിവർ പെങ്കടുത്തു. മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ ബിനുകുമാർ സ്വാഗതവും പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി ദീപു നന്ദിയും പറഞ്ഞു. ക്ലാസിന് ഡോക്ടർമാരായ സന്ദീപ് പിള്ള, ചെറിയാൻ തമ്പി എന്നിവർ നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.