തലസ്ഥാനത്ത് കൊമ്പുകുലുക്കാൻ ബ്ലാസ്​റ്റേഴ്സ്

തിരുവനന്തപുരം: സമൂഹത്തി​െൻറ താഴെതട്ടിലേക്ക് പ്രൊഫഷനൽ ഫുട്ബാൾ വളർത്തണമെന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്േറ്റഴ്സി​െൻറ തിരുവനന്തപുരത്തെ ഫുട്ബാൾ സ്കൂളിന് തുടക്കമായി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബ്ലാസ്റ്റേഴ്സി​െൻറ മുഖ്യ പരിശീലകൻ ഡേവിഡ് ജെയിംസ് ഉദ്ഘാടനം നിർവഹിച്ചു. മാനേജ്മ​െൻറി​െൻറ കേരളത്തിലെ 24ാം സ്കൂളാണ് തലസ്ഥാനത്തേത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 120 കുട്ടികൾ ഡേവിഡ് ജെയിംസിനൊപ്പം ഫുട്ബാൾ പരിശീലനം നടത്തി. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി നിലവിൽ 1500 കുട്ടികളാണ് പദ്ധതിയിൽ പങ്കാളികളായിരിക്കുന്നത്. തികച്ചും പ്രൊഫഷണലായ പരിശീലനമാണിവർക്ക് നൽകുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ ബാസ്റ്റേഴ്സി​െൻറ റിസർവ് ടീമായി നിലനിർത്തും. ടീമി​െൻറ വിവിധമത്സരങ്ങളിലും ഇവരുടെ സേവനം ഉപയോഗിക്കുമെന്ന് ക്ലബ് സ്ട്രാറ്റജിക് ഇനിഷ്യേറ്റിവ് ഡയറക്ടർ സഞ്ചിത്ത് ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.