തിരുവനന്തപുരം: അനാഥാലയങ്ങളിലെ വിദ്യാർഥികൾക്ക് ശാസ്ത്രസാേങ്കതിക വിദ്യയുടെ ബാലപാഠങ്ങൾ പകർന്ന് എൻജിനീയറിങ് വിദ്യാർഥികളുടെ കൂട്ടായ്മയായ 'ഇൻസ്പയറിെൻറ' ക്യാമ്പ് നടന്നു. ഗവ. ഫോർട്ട് എൽ.പി സ്കൂളിൽ നടന്ന ക്യാമ്പിൽ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ഒറിഗാമി, കരകൗശല, ശാസ്ത്ര ക്ലാസുകൾ നടന്നു. ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ മത്സര ഇനമായി നടത്തുന്ന 'കോൺട്രാപ്ഷൻ' ക്യാമ്പിലെ കുട്ടികൾക്ക് കൗതുകമായി. കോളജ് ഓഫ് ആർക്കിടെക്ച്ചർ ട്രിവാൻഡ്രം, എജുസോൺ സിവിൽ സർവിസ് അക്കാദമി സ്ഥാപനങ്ങളും ക്യാമ്പിൽ പങ്കാളികളായി. വി.എസ്. ശിവകുമാർ എം.എൽ.എ ക്യാമ്പ് ചെയ്തു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ക്യാമ്പ് സന്ദർശിച്ചു. അശ്വതി നായർ, അഞ്ജിത്ത് ജെ. നായർ, രാഹുൽ തോമസ് എന്നിവർ സംസാരിച്ചു. വി.എസ്.എസ്.സി സ്പേസ് മ്യൂസിയം, പ്ലാനറ്റേറിയം, മൃഗശാല, മ്യൂസിയം എന്നിവിടങ്ങളിലും കുട്ടികൾ സന്ദർശനം നടത്തി. ഒരു വർഷത്തേക്കുള്ള പഠനോപകരണങ്ങൾ കുട്ടികൾക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.