തിരുവനന്തപുരം: പാര്‍ലമെൻററി രാഷ്ട്രീയം തലക്ക് പിടിച്ചവര്‍ പാര്‍ട്ടിയില്‍ വര്‍ധിക്കുന്നതായി സി.പി.എം ജില്ല സമ്മേളനത്തിൽ വിമർശനം. നേമം മണ്ഡലം ബി.ജെ.പിക്ക് അടിയറ വെക്കാന്‍ ശ്രമിച്ചത് പാളയത്തിനുള്ളില്‍തന്നെയുള്ളവരാണ്. മന്ത്രിയാകാനും ഭരിക്കാനും എസ്‌കോര്‍ട്ടോടെ കാറില്‍ സഞ്ചരിക്കാനുമാണ് നേതാക്കള്‍ക്ക് ഇഷ്ടം. പാര്‍ട്ടിയെ ഗുണ്ടാപ്പടയുടെ കേന്ദ്രമാക്കാനും ചില നേതാക്കൾ ശ്രമിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിെൻറ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാനോ പേരിനെങ്കിലും പ്രതിഷേധം സൃഷ്ടിക്കാനോ യുവജനപ്രസ്ഥാനത്തിന് സാധിക്കുന്നില്ല. അധികാരത്തിെൻറ ശീതളഛായയിലാണ് അവരിപ്പോള്‍. വിദ്യാർഥി സംഘടനക്ക് പ്രത്യേകിച്ച് റോളില്ല. വര്‍ഗ ബഹുജന സംഘടനകളുടെ ചുമതലയുള്ളവർ തിരിഞ്ഞുനോക്കുന്നില്ല. ഉടയാത്ത മുണ്ടും ഷര്‍ട്ടുമിട്ട് ഇടതുപക്ഷത്തെ കോണ്‍ഗ്രസുകാരായി നടക്കുകയാണ് നേതാക്കള്‍ ചെയ്യുന്നതെന്ന കടുത്തവിമര്‍ശനവുമുണ്ടായി. ജില്ലയിലെ ക്വാറി ഉടമകളുമായി ചിലർക്കുള്ള അവിശുദ്ധ ബന്ധം പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി നേതാക്കള്‍ ഇടപെടുന്നുണ്ട്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ പാര്‍ട്ടി അവരില്‍നിന്നകന്ന് പോകുന്നുണ്ടെന്നും നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞു. വനിത പ്രവര്‍ത്തകരോടുള്ള നേതാക്കളിൽ ചിലരുടെ ഇടപെടലും നല്ല രീതിയിലല്ല. പുറത്തു പറഞ്ഞാൽ വിലക്കേര്‍പ്പെടുത്തുമെന്ന് ഭയന്നും പാര്‍ട്ടിക്ക് ക്ഷീണം തട്ടുമെന്നതുകൊണ്ടുമാണ് പലരും ഇക്കാര്യങ്ങൾ പുറത്തുപറയാത്തത്. വനിത പ്രവര്‍ത്തകര്‍ പാര്‍ട്ടി പരിപാടികളില്‍നിന്ന് പിന്നോട്ട് നില്‍ക്കുന്നതിന് കാരണം ഇതാണ്. പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്നതിനു പകരം സ്വജനപക്ഷപാതമാണ് ചില മന്ത്രിമാരും അവരുടെ പേഴ്സനൽ സ്റ്റാഫുകളും കാണിക്കുന്നത്. ചില നേതാക്കൾ അവിശുദ്ധ ഇടപാടുകളില്‍ തല്‍പരരാണ്. മാധ്യമങ്ങള്‍ വഴി ഇതു പുറത്തുവന്നാല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും. പൊലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടാനായത് എം.വി. ജയരാജന്‍ അദ്ദേഹത്തിെൻറ ഓഫിസില്‍ ഔദ്യോഗിക സ്ഥാനത്തെത്തിയ ശേഷം മാത്രമാണ്. പാര്‍ട്ടിക്കാര്‍ക്കെതിരെ നിലപാെടടുത്ത പൊലീസുകാര്‍ക്കു മുഖ്യമന്ത്രി അവാര്‍ഡ് നല്‍കിയെന്നും വിമര്‍ശനമുണ്ടായി. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.