കഴക്കൂട്ടം: തുമ്പ പൗണ്ട്കടവിൽ . വിവിധ കേസുകളിൽപെട്ട നൂറോളം വാഹനങ്ങൾ കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് കാട് പടർന്നിരുന്നു. കാടിന് തീപടർന്നതാണ് കാരണം. കഴക്കൂട്ടം, െചങ്കൽചൂള, വി.എസ്.എസ്.സി തുടങ്ങിയ ഇടങ്ങളിൽനിന്ന് പത്തോളം ഫയർ എൻജിനുകൾ മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. എന്നാൽ പെട്രോൾ ടാങ്കുകൾ പൊട്ടിത്തെറിക്കുമെന്ന ഭീതി പരിശ്രമത്തെ കഠിനമാക്കി. ശക്തമായ കാറ്റ് തീ ആളിപ്പടരാൻ ഇടയാക്കി. ട്രാഫിക് പൊലീസിെൻറയും സിറ്റി പൊലീസിെൻറയും പരിധിയിൽ ഉൾപ്പെടുന്ന വാഹനങ്ങളാണ് പൗണ്ട്കടവിൽ റെയിൽവേ പുറേമ്പാക്കിനോട് ചേർന്ന് സൂക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.