അയിരൂപ്പാറ സഹകരണ ബാങ്കിലെ തട്ടിപ്പ്​; ജീവനക്കാർ സംശയനിഴലിൽ

കഴക്കൂട്ടം: അയിരൂപ്പാറ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് കോടികൾ തട്ടിയ സംഭവത്തിൽ ജീവനക്കാരുടെ പങ്കും സംശയമുനയിൽ. സംഭവം പുറത്തായതിനിടെ കഴിഞ്ഞ ദിവസം 40 ലക്ഷം രൂപയുടെ പണയം തിരിച്ചെടുക്കാൻ ഒരാൾ ശ്രമം നടത്തിയതായും ഇത് സാധിച്ചില്ലെന്നും വിവരമുണ്ട്. 63 തവണ ചേേങ്കാട്ടുകോണം ശാഖയിലും അഞ്ച് തവണ പോത്തൻകോട് ശാഖയിലും പണയംവെച്ചു. ചിട്ടിക്ക് ജാമ്യമായും പണ്ടം ഇൗട് വെച്ചിട്ടുണ്ട്. ഇത്രയേറെ തവണ മുക്കുപണ്ടം പണയം വെച്ചതും വൻ തുക പണയമെടുത്തതും ജീവനക്കാരുടെ പങ്കിലേക്കും സംശയം നീളുന്നതിന് കാരണമാകുന്നു. സാധാരണ ബാങ്കുകളിൽ സ്വർണം പരിശോധിക്കാൻ അപ്രൈസർ ഉണ്ടാകുമെങ്കിലും സഹകരണ സംഘങ്ങളിൽ ഇൗ തസ്തികക്ക് പ്രധാന്യമില്ല. ജീവനക്കാർക്ക് തന്നെ പണയം സ്വീകരിക്കാനാകുമെന്നതും തട്ടിപ്പിന് സഹായകമായിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ മൂന്നുപേരും അടുത്ത ബന്ധുക്കളാണ്. മുഖ്യപ്രതി റീന പോത്തൻകോടാണ് താമസിക്കുന്നത്. ഇവരുടെ വീടിന് ഏറെ അകലെയല്ലാതെ ഇതേ ബാങ്കി​െൻറ മൂന്ന് ശാഖകളുണ്ട്. പോത്തൻകോട് ശാഖയിൽ അഞ്ചുതവണ മാത്രമാണ് പണയം വെച്ചിട്ടുള്ളത്. എന്നാൽ, വീടിന് സമീപത്തുള്ള കാട്ടായിക്കോണത്തെ ഹെഡ് ഒാഫിസിലും വാവറയമ്പലം ബ്രാഞ്ചിലും പണയം വെച്ചിട്ടില്ല. കിലോമീറ്ററുകൾ അകലെയുള്ള ചെേങ്കാട്ടുകോണം ശാഖയിൽ 63 തവണ പണയം വെച്ചിട്ടുമുണ്ട്. ഒരേ ബ്രാഞ്ചിൽ ഇത്രയും തവണ പണയം വെച്ചത് ഉദ്യോഗസ്ഥരുടെ അറിവോടെയാകുമെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് കാട്ടായിക്കോണം സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ചേേങ്കാട്ടുകോണം ശാഖ മാനേജരുമായ ശശികല, ക്ലർക്ക് കുശല എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സഹകരണ വകുപ്പ് രജിസ്ട്രാറുടെ ഇൻസ്പെക്ഷൻ വിഭാഗമാണ് പരിശോധന നടത്തിയതും തട്ടിപ്പ് കണ്ടെത്തിയതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.