വടയമ്പാടി: മുഖ്യമന്ത്രി ഉത്തരം പറയണം -ജിഗ്നേഷ് േമവാനി തിരുവനന്തപുരം: വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമര പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം പറയണമെന്ന് ദലിത് സമരനേതാവ് ജിഗ്നേഷ് മേവാനി. വടയമ്പാടിയില്‍ സംഭവിച്ചത് ദലിത് പ്രക്ഷോഭങ്ങള്‍ക്കെതിരായ കേരള സര്‍ക്കാറിെൻറ നിലപാട് വ്യക്തമാക്കുന്നതാണ്. ജനാധിപത്യപരമായും സമാധാനപരമായും നടന്ന സമരത്തെ പൊലീസ് അടിച്ചമര്‍ത്തുകയായിരുന്നുവെന്നും ആര്‍.എസ്.എസിെൻറയും ഹിന്ദു ഐക്യവേദിയുടെയും പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളുമായി ഇടതുസര്‍ക്കാര്‍ അവിശുദ്ധ സന്ധിയിലാണെന്ന് പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.