കഴക്കൂട്ടം: അയിരൂപ്പാറ ഫാർമേഴ്സ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് കോടികൾ തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ. രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അയിരൂപ്പാറ പ്ലാമൂട് എസ്.ബി നിവാസിൽ ഷീബ (42), വെമ്പായം കാറുകോണം അസ്മാസ് മൻസിലിൽ ഷീജ ഷുക്കൂർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി റീന പൊലീസ് കസ്റ്റഡിയിലാണെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ നിരവധി പേർക്ക് പങ്കുള്ളതായാണ് വിവരം. എന്നാൽ പാലക്കാട് നിന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരു സർക്കാർ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. അയിരൂപ്പാറ സഹകരണ ബാങ്കിെൻറ പോത്തൻകോട്-ചേേങ്കാട്ടുകോണം ശാഖകളിലാണ് തട്ടിപ്പ് നടത്തിയത്. മൂന്നുകോടി 70 ലക്ഷം രൂപയാണ് തട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. പരിശോധന തുടരുകയാണ്. പിടിയിലായ മൂവരും അടുത്തബന്ധുക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.