'ബാങ്കിങ്​ മേഖല സ്വകാര്യ--^വിദേശ കുത്തകകൾക്ക് തുറന്നുകൊടുക്കുന്നു'

'ബാങ്കിങ് മേഖല സ്വകാര്യ---വിദേശ കുത്തകകൾക്ക് തുറന്നുകൊടുക്കുന്നു' തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമ​െൻറിൽ അവതരിപ്പിച്ച എഫ്.ആർ.ഡി.െഎ ബിൽ ഇന്ത്യയിലെ ജനകീയ ബാങ്കിങ് മേഖലയെ സ്വകാര്യ-വിദേശ കുത്തകകൾക്ക് തുറന്നുകൊടുക്കാനുള്ള ശ്രമത്തി​െൻറ ഭാഗമാണെന്ന് ബെഫി മുൻ അഖിലേന്ത്യ പ്രസിഡൻറ് പി. സദാശിവൻ പിള്ള. യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷ​െൻറ 16ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, ദിശങ്കർ സെൻ ഗുപ്ത, ബാബു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.ജി. മുരളി സംഘടന റിപ്പോർട്ടും ട്രഷറർ പത്മനാഭൻ കണക്കുകളും അവതരിപ്പിച്ചു. എഫ്.ആർ.ഡി.െഎ ബിൽ പിൻവലിക്കുക, സോണൽ ഓഫിസ് ബാങ്കി​െൻറ സ്വന്തംകെട്ടിടത്തിലേക്ക് കൊണ്ടുവരിക, 11ാം ഉഭയകക്ഷി കരാർ നടപ്പാക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും പാസാക്കി. എസ്.ആർ. ബാലിന് ആദരാഞ്ജലികളർപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് മാവൂർ വിജയൻ അധ്യക്ഷത വഹിച്ചു. കെ.പി. ബാബുരാജ് സ്വാഗതവും കെ.സി. കാർത്തിക നായർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.ജി. മുരളി (പ്രസി. തിരുവനന്തപുരം), എലിസബത്ത് മാത്യു (വൈസ് പ്രസി.- എറണാകുളം), കെ.ജി. മധുസൂദനൻ (സെക്ര. -തൃശൂർ), മനുപ്രസാദ്, അഖിൽ ആർ. നായർ (അസി. സെക്ര.), വി. പത്മനാഭൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.