തിരുവനന്തപുരം: 'മെഡിക്കല്‍ പ്രവേശനം നേടാനുള്ള നീറ്റ് പരീക്ഷ എങ്ങനെ അഭിമുഖീകരിക്കണം' വിഷയത്തില്‍ ഐ.എം.എ മെഡിക്കല്‍ സ്റ്റുഡൻറ്സ് നെറ്റ്്വര്‍ക് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. 11-ന് ഞായറാഴ്ച രാവിലെ എട്ടുമുതല്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലാണ് പരിശീലനം. പ്ലസ് ടു പരീക്ഷ എഴുതുന്നവര്‍ക്കും മെഡിക്കല്‍ എന്‍ട്രന്‍സിന് തയാറെടുക്കുന്ന മറ്റ് വിദ്യാർഥികള്‍ക്കും പങ്കെടുക്കാം. മുന്‍വര്‍ഷ നീറ്റ് റാങ്ക് ജേതാക്കള്‍ അവരുടെ പഠനാനുഭവം പങ്കുവെക്കുന്നതോടൊപ്പം അവര്‍ പഠിച്ച പുസ്തകങ്ങൾ, പഠിക്കേണ്ട രീതി, പരീക്ഷയെ നേരിടേണ്ട മനോഭാവം എന്നിവയെക്കുറിച്ച് ക്ലാസെടുക്കും. പഠിച്ചത് ഓർമിക്കാനും മാനസിക സംഘര്‍ഷം ഒഴിവാക്കാനും സൈക്യാട്രിസ്റ്റ് ഡോ. അരുണ്‍ ബി. നായർ ക്ലാസെടുക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. ഫോൺ: 8304992976.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.