തിരുവനന്തപുരം: ബജറ്റ് പ്രകൃതിസംരക്ഷണത്തെ പരിഗണിക്കാത്തതാണെന്ന് പരിസ്ഥിതിവാദികളുടെ ആക്ഷേപം. കേരളം പാരിസ്ഥിതിക പ്രതിസന്ധിയിലാണെന്ന് ബജറ്റിെൻറ ആമുഖത്തിലുണ്ടെങ്കിലും അതിനുള്ള പരിഹാരമില്ല. പശ്ചിമഘട്ട സംരക്ഷണത്തെപ്പറ്റി ബജറ്റിൽ പരാമർശമില്ല. നീർത്തടത്തെയും നദികളെയും അനുബന്ധ ഭൂജലസംവിധാനത്തെയും സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ചുപിടിക്കാൻ കഴിയുന്ന പദ്ധതികളും അവതരിപ്പിച്ചിട്ടില്ല. കണ്ടൽക്കാടുകളുടെ അവിശ്വസനീയമായ തകർച്ച, ഉൾനാടൻ മത്സ്യസമ്പത്തിലെ ശോഷണം, നദീതീരങ്ങളുടെ തകർച്ച, നീരൊഴുക്കുകൾ വരണ്ടുണങ്ങിയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായി നിർദേശമില്ല. ലോകത്ത് എറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഒഴുകിനടക്കുന്ന കടലാണ് കേരളത്തിലേത്. ഇത് പരിഹരിക്കാനുള്ള മാർഗങ്ങളും ബജറ്റിൽ പരാമർശിച്ചിട്ടില്ല. കേരള തീരത്തെ മത്സ്യബന്ധനത്തിൽ രണ്ടുലക്ഷം ടൺ കുറവുണ്ടായി. മത്സ്യബന്ധന രംഗത്ത് 1000 കോടിയുടെ നഷ്ടമാണ് പ്രതിവർഷം നേരിടുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഇത് പരിഹരിക്കാനുള്ള പദ്ധതികളുമില്ല. ലൈഫ് പദ്ധതിയിലൂടെ പണിയാൻ ആഗ്രഹിക്കുന്ന നാലു ലക്ഷം വീടുകൾ പരിസ്ഥിതി സൗഹൃദമായി നിർമിക്കുന്നതിനെപ്പറ്റി പരാമർശമില്ല. വലിയ വീടുകൾ വെക്കുന്നതിൽ മാനദണ്ഡം നിശ്ചയിക്കാനും കഴിഞ്ഞില്ല. കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിന് നഷ്ടപ്പെട്ട വനഭൂമി 22.75 ലക്ഷം ഏക്കറാണ് (9.1 ലക്ഷം ഹെക്ടർ). കേരളത്തിലെ വന നശീകരണത്തിെൻറ വലിയ ഇരകൾ വയനാടും ഇടുക്കിയുമാണ്. രാജ്യത്തെ പ്രധാന മഴക്കാടുകൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞവർഷത്തെ ബജറ്റിൽ മൂന്ന് കോടി വൃക്ഷത്തൈകൾ നടുമെന്ന് പ്രഖ്യപിെച്ചങ്കിലും നട്ടത് 85 ലക്ഷം മാത്രം. ഈ വർഷവും മൂന്നുകോടി തൈകൾ നടുമെന്നാണ് പ്രഖ്യാപനം. കാർബൺ ബഹിർഗമനം കുറവുള്ള നിർമാണരീതികളെപ്പറ്റി ബജറ്റ് മൗനം അവലംബിക്കുന്നുവെന്നും പരിസ്ഥിതിവാദികൾ വിമർശിക്കുന്നു. ആർ. സുനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.