തിരുവനന്തപുരം: ജൈവകൃഷി വ്യാപനത്തിെൻറ ഭാഗമായി കുട്ടനാട്ടിൽ 1,05,000 ഏക്കറിൽ ജൈവ നെൽകൃഷി നടപ്പാക്കാൻ പദ്ധതി. കുട്ടനാടിനെ പ്രത്യേക കാർഷികമേഖലയായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 64 ഗ്രമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശത്ത് ജൈവകൃഷിക്കായി രണ്ടുകോടി രൂപ ചെലവഴിക്കും. ഐ.സി.എസ് ജൈവ സർട്ടിഫിക്കേഷനോടുകൂടി ജൈവകൃഷി വ്യാപിപ്പിക്കുന്നതിന് സംസ്ഥാന ഹോർട്ടികൾചർ മിഷൻ സഹായംനൽകും. മണ്ണിെൻറ സഹജമായ പോഷകഗുണങ്ങളും ഉൽപാദനക്ഷമതയും കൃഷിയെ സുസ്ഥിരവും ലാഭകരവും മാന്യവുമായ ഒരുതൊഴിൽ സംസ്കാരമാക്കി വളർത്തുന്നതിനാണ് പദ്ധതി. രാസ, വിഷമുക്തമായ വെള്ളവും മണ്ണും ഭക്ഷണവും ഉറപ്പുവരുത്താനാണ് പുതിയ കൃഷിരീതി സ്വീകരിക്കുന്നത്. വായു, വിത്ത്, ഭക്ഷണം എന്നിവയുടെ പരമാധികാരവും ഇതിലൂടെ കർഷകന് ഉറപ്പ് വരുത്താനാവും. കാർഷിക രാസവസ്തുക്കളുടെയും മാരകമായ മറ്റ് ഉൽപന്നങ്ങളുടെയും ഉപയോഗം ഒഴിവാക്കാം. കൃഷിയുമായി ബന്ധപ്പെട്ട പാരമ്പര്യ അറിവുകൾ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ മറ്റൊരുലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.