വള്ളക്കടവ്: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതോടെ പുത്തന്‍ ഓഫറുകളും പക്കേജുകളും പ്രഖ്യാപിച്ച് തീർഥാടകരെ കൈയിലെടുക്കാന്‍ വിമാനക്കമ്പനികള്‍ രംഗത്തെത്തി. ചില വിമാനക്കമ്പനികളുടെ മാത്രം കുത്തകയായിരുന്ന സബ്സിഡി ഇല്ലാതായതോടെ ഓഫ് സീസണില്‍ പോലും നിരക്ക് കുറക്കാത്ത ബജറ്റ് എയര്‍ലൈൻസുകള്‍ പോലും വരും ദിവസങ്ങളില്‍ നിരക്ക് കുറച്ച് തീർഥാടകരെ ഒപ്പം കൂട്ടാനുളള ശ്രമത്തിലാണ്. ഹജ്ജ് സബ്സിഡി പൂർണമായും റദ്ദാക്കുകയും തീർഥാടകര്‍ക്ക് മാത്രമായി സർവിസ് നടത്തുന്നതിനായി എയര്‍ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിന് എടുേക്കെണ്ടന്ന് തീരുമാനിച്ചതുമാണ് വിമാനക്കമ്പനികൾ പുത്തന്‍ ഓഫറുകളുമായി രംഗത്ത് വരാൻ കാരണം. ഹജ്ജ് കർമം നിര്‍വഹിക്കാന്‍ കേരളം ഉള്‍പ്പെടെ രാജ്യത്തിെൻറ 12 എംബാര്‍ക്കേഷന്‍ പോയൻറുകളില്‍നിന്നാണ് തീർഥാടകരെ കൊണ്ടുപോകുന്നത്. തീർഥാടകര്‍ യാത്രചെയ്യുന്ന സൗദിയിലെ ജിദ്ദ, മദീന സെക്ടറുകളില്‍ നിലവില്‍ നാല് വിമാനക്കമ്പനികളാണ് രാജ്യത്തുനിന്ന് സർവിസ് നടത്തുന്നത്. പുതിയ സാധ്യത കണക്കിലെടുത്ത് കേരളം ഉൾപ്പെടെ രാജ്യത്തിെൻറ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് കൂടുതല്‍ സർവിസുകള്‍ നടത്താനായി പല വിമാനക്കമ്പനികളും കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചുകഴിഞ്ഞു. എറ്റവും കൂടുതല്‍ തീർഥാടകര്‍ ഹജ്ജ് കർമത്തിനായി യാത്ര ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ എയര്‍ഇന്ത്യ കഴിഞ്ഞാല്‍ വിദേശ വിമാനക്കമ്പനികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സബ്സിഡി നല്‍കിയിരുന്നത് വിമാനക്കമ്പനികള്‍ക്ക് നേരിട്ടായിരുന്നു. എന്നാല്‍, വിമാനക്കമ്പനികള്‍ തീർഥാടകര്‍ക്ക് സബ്സിഡിയുടെ ഒരു ആനൂകൂല്യങ്ങളും നല്‍കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം വരെ എയര്‍ഇന്ത്യ, സൗദിഎയര്‍ലൈന്‍സ്, സ്പൈസ് ജെറ്റ്, നാസ് എയര്‍ തുടങ്ങിയ വിമാനക്കമ്പനികളാണ് ഹജ്ജ് സബ്സിഡികൊണ്ട് ലാഭമുണ്ടാക്കിയിരുന്നത്. ഹജ്ജ് കർമം നിര്‍വഹിക്കാന്‍ ചെവലുകുറഞ്ഞ കപ്പല്‍ സർവിസുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുനരാരംഭിെച്ചങ്കിലും തീർഥാടകര്‍ അധികവും ആശ്രയിക്കുന്ന വിമാനങ്ങളെയാണ്. ഹജ്ജ് യാത്രക്കാരെ മാത്രം ഉൾപ്പെടുത്തി പ്രത്യേകം സർവിസ് നടത്തിയിരുന്ന എയര്‍ഇന്ത്യക്കാണ് സബ്സിഡി നിലര്‍ത്താലാക്കിയതിലൂടെ കനത്ത തിരിച്ചടി കിട്ടിയത്. സബ്സിഡി നഷ്ടമാെയങ്കിലും മറ്റ് കമ്പനികൾ നിരക്ക് കുറച്ച് യാത്രക്കാരെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ നഷ്ടത്തില്‍ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന എയർ ഇന്ത്യക്ക് നിരക്ക് കുറക്കാനേ പ്രത്യേക പാക്കേജ് നല്‍കാനോ കഴിയാത്ത അവസ്ഥയാണ്. സബ്സിഡി നിര്‍ത്തലാക്കിയതോടെ നിരക്ക് കുറക്കാന്‍ വിമാനക്കമ്പനികള്‍ മത്സരത്തോടെ രംഗത്തെത്തിയതിൽ ഗുണം ലഭിക്കുക തീർഥാടകര്‍ക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.