'മൈ സിറ്റി ലിസൺ ടു ദ വാൾ' പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: ആർക്കിടെക്റ്റുകളുടെ സംഘടനയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് (ഐ.ഐ.എ) തിരുവനന്തപുരം സ​െൻററി​െൻറ 'മൈ സിറ്റി ലിസൺ ടു ദ വാൾ' പദ്ധതിക്ക് ഞായറാഴ്ച തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഐ.ഐ.എ തലസ്ഥാന നഗരത്തി​െൻറ സാംസ്കാരിക, സാമൂഹിക, പ്രാദേശിക പ്രത്യേകതകൾ ഉൾപ്പെടുത്തി സമ്പൂർണ വിവരരേഖ തയാറാക്കും. നഗരത്തി​െൻറ ചരിത്രവും സാംസ്കാരിക പാരമ്പര്യവുമെല്ലാം ഈ സമ്പൂർണവിവരരേഖകളിലുണ്ടാകും. നഗരസഭ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാകും ഐ.ഐ.എ രണ്ടു വർഷംകൊണ്ട് ഈ സമ്പൂർണ വിവരരേഖ തയാറാക്കുക. തലസ്ഥാന നഗരത്തി​െൻറ സമ്പൂർണ വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന ഇത്തരം പദ്ധതി ആദ്യമായാണ്. പുത്തൻതെരുവിലെ പഴയ നിർമിതികൾ കാൻവാസിൽ പകർത്തി ആർക്കിടെക്ട് പീറ്റർ റിച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഐ.ഐ.എ തിരുവനന്തപുരം സ​െൻറർ ചെയർമാൻ സൈജു മുഹമ്മദ് ബഷീർ അധ്യക്ഷതവഹിച്ചു. പദ്ധതിയുടെ കോഓഡിനേറ്റർ കെ.ബി. ജയകൃഷ്ണൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇൻറീരിയർ ഡിസൈനേഴ്സി​െൻറ സംസ്ഥാന ചെയർമാൻ ആർക്കിടെക്റ്റ് ബി. സുധീർ, ആർക്കിടെക്റ്റുമാരായ എൻ. മഹേഷ്, ചിത്ര നായർ, ഷിബു അബുസാലി, പി.വി. ഹരി, ഷാജി.ടി.എൽ, ഫോർട്ട് വാർഡ് കൗൺസിലർ ആർ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും നൂറോളം ആർക്കിടെക്ചർ വിദ്യാർഥികളും തലസ്ഥാനത്തെ ഇരുപതോളം ആർക്കിടെക്റ്റുകളും പുത്തൻതെരുവിൽ നടന്ന വിവര ശേഖരണത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.