വികലാംഗ സ്​ത്രീക്കെതിരെയുള്ള ആക്രമണം; മനുഷ്യാവകാശ കമീഷന്​ പരാതി

തിരുവനന്തപുരം: ചാല കരിമഠം കോളനിയിൽ പൊലീസ് സാന്നിധ്യത്തിൽ സി.പി.എം പ്രവർത്തകർ വികലാംഗയായ ഉഷ എന്ന സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമീഷനുകൾക്ക് പരാതിനൽകി. സി.പി.എം പ്രവർത്തകനായ മോഹന​െൻറ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് ഉഷ പരാതിയിൽ പറയുന്നു. കോടതിയെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് അവർ. സംഭവത്തെതുടർന്ന് ബി.ജെ.പി, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും സമരരംഗത്തുണ്ട്. കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ അട്ടക്കുളങ്ങര ജങ്ഷനിൽ നടന്ന പ്രതിഷേധ ധർണ വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മീഡിയസെൽ അംഗം ബി.ആർ.എം. ഷഫീർ, നെയ്യാറ്റിൻകര സനൽ, ചാല നാസർ, കെ.ബി. നന്ദകുമാർ, വലിയശാല പരമേശ്വരൻ, എൻ. സുലൈമാൻ, വി. സജികുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.