: പാറക്കുഴി പ്രോഗ്രസീവ് ലൈബ്രറിയുടെ 34ാം വാർഷികവും കെ.പി. സജികുമാർ സ്മാരക സാംസ്കാരിക നിലയത്തിെൻറ ഉദ്ഘാടനവും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പി. കൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു. എം. വിൻസെൻറ് എം.എൽ.എ, സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. രാജ് മോഹൻ, ജില്ല പഞ്ചായത്തംഗം എസ്.കെ. പ്രീജ, ആർ.എസ്. വസന്തകുമാരി, ഡി. സുരേഷ്കുമാർ, എ.എം. സുധീർ, ജെ. ജയകുമാർ, പുന്നയ്ക്കാട് മധു, കെ. ഹരിഹരൻ, കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. എം. മഹേഷ് സ്വാഗതവും പി. പ്രസാദ് നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനം ഡോ.എം.എ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. ഗോപിനാഥൻ മുതിർന്ന പൗരന്മാരെ ആദരിച്ചു. ഇ.എം.എസ് സ്മാരക സ്കോളർഷിപ് വിതരണം, കവിയരങ്ങ്, ആരോഗ്യ ബോധവത്കരണം, കലാകായിക മത്സരങ്ങൾ എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.