വെള്ളറട: ആൻറി നർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഒാഫ് ഇന്ത്യയും ലയൺസ് ക്ലബ് ഇൻറർനാഷനലും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ആൻറി നർക്കോർട്ടിക് ആക്ഷൻ കൗൺസിൽ ഡയറക്ടർ കള്ളിക്കാട് ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ സി.പി അധ്യക്ഷത വഹിച്ചു. ആനാഡിയുടെ ആയിരം ആരോഗ്യഗ്രാമങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി കള്ളിക്കാട് മൈലക്കര റെസിഡൻറ് അസോസിയേഷെൻറ നേതൃത്വത്തിൽ 300ഒാളം പേർക്കുള്ള സൗജന്യ ഒൗഷധങ്ങളും വിതരണം ചെയ്തു. ക്യാമ്പിൽ ഭാരതീയ ചികിത്സവകുപ്പും തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജും പുലയനാർകോട്ട ഡയബറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരും അടക്കം 15 ഒാളം ഡോക്ടർമാരുടെ സേവനവും പാരാമെഡിക്കൽ സ്റ്റാഫുകളുടെ ഒൗഷധവിതരണവും ഉണ്ടായിരുന്നു. റെസിഡൻറ് അസോസിയേഷൻ പ്രസിഡൻറ് പരമേശ്വരൻ നായർ, ലയൺ രാജീവ്, കെ. അർജുൻ, ശശിധരൻ നായർ, ഡോ. ജാക്വിലിൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.