വലിയതുറ: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തിലെ കണ്ണിയെന്ന സംശയത്തിൽ ട്രാൻസ്ജെൻഡറിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഞായറാഴ്ച വൈകീട്ട് വലിയതുറ ഫുഡ്ബോൾ ഗ്രൗണ്ടിൽ എത്തിയ നാഗർകോവിൽ സ്വദേശിയെയാണ് പിടികൂടിയത്. കുട്ടികളോട് മോശമായ രീതിയിൽ ഇടപെട്ടതിനെ തുടർന്ന് വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ എത്തി പിടികൂടി വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. നാട്ടുകാർ മർദിച്ചുവെന്ന പരാതിയ തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരാതികൾ കിട്ടാത്തതിനെ തുടർന്ന് ഇയാൾെക്കതിരെ ഇതുവരെയും കേെസടുക്കാൻ കഴിഞ്ഞിട്ടിെല്ലന്ന് വലിയതുറ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.