ആർ.കെ. സുന്ദരത്തി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

തിരുവനന്തപുരം: ശാന്തിഗ്രാം ചെയർമാനും ഗാന്ധി പീസ് ഫൗണ്ടേഷൻ മുൻ മുഖ്യപ്രവർത്തകനുമായ ഗാന്ധിയൻ ആർ.കെ. സുന്ദരത്തി​െൻറ നിര്യാണത്തിൽ ഗാന്ധിമാർഗ പ്രവർത്തകർ അനുശോചിച്ചു. അനുശോചന യോഗത്തിൽ ദേശീയ ഗാന്ധിസ്മാരക നിധി ചെയർമാൻ പി. ഗോപിനാഥൻ നായർ, കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, സെക്രട്ടറി കെ.ജി. ജഗദീശൻ, ഗാന്ധിയൻ ബാല കേന്ദ്രങ്ങൾ രക്ഷാധികാരി ഡോ. എ. നീലലോഹിതദാസ്, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ, പരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടർ അജിത് വെണ്ണിയൂർ, സർവോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡൻറ് ജി. സദാനന്ദൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ രാജേന്ദ്രൻ, നെയ്യാറ്റിൻകര ശ്രീജ, മദ്യനിരോധന സമിതി സെക്രട്ടറി ഇലിപ്പോട്ടു കോണം വിജയൻ, ശാന്തിഗ്രാം രക്ഷാധികാരി മുക്കോല സി. രത്നാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.