എം. സുകുമാരൻ നായർ അനുസ്​മരണം

തിരുവനന്തപുരം: സാമൂഹിക സാംസ്കാരിക പ്രവർത്തകരും സഫ്ദർ കലാവേദിയുടെ രക്ഷാധികാരിയുമായിരുന്ന എം. സുകുമാരൻ നായരുടെ നാലാം ചരമവാർഷികം സഫ്ദർ കലാവേദി ആചരിച്ചു. കലാവേദി പ്രസിഡൻറ് പൂന്തോപ്പിൽ പി. കൃഷ്ണൻകുട്ടിനായർ അധ്യക്ഷത വഹിച്ചു. കളിപ്പാൻകുളം വാർഡ് കൗൺസിലർ എ. റസിയാബിഗം, അമ്പലത്തറ വാർഡ് കൗൺസിലർ എസ്. ഗീതാകുമാരി, കൊഞ്ചിറവിള എൻ.എസ്.എസ് കരയോഗം സെക്രട്ടറി പ്രതാപചന്ദ്രൻ നായർ, ഐശ്വര്യ നഗർ പ്രസിഡൻറ് മുഹമ്മദ് ഹുസൈൻ സേട്ട്, ജയശ്രീ ശിവകുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ. ഷാഹുൽ ഹമീദ് സ്വാഗതവും സെക്രട്ടറി ബി. നിയാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.