അരുവിപ്പുറം: ശിവരാത്രി ദിനത്തിൽ അരുവിപ്പുറം പ്രതിഷ്ഠയിൽ ആയിരംകുടം അഭിഷേകം നടത്തും. ശ്രീനാരായണ ഗുരു 1888ലെ ശിവരാത്രി ദിനത്തിലായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. 130 വർഷം പൂർത്തിയാകുന്ന 13ന് ശിവരാത്രി ദിനത്തിൽ രാത്രി 12ന് പൂജക്ക് ശേഷമാണ് ആയിരംകുടം അഭിഷേകം ആരംഭിക്കുക. ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.