ഊണിന് 20 രൂപ നിരക്കിൽ ഭക്ഷണശാല ആരംഭിക്കും ^മന്ത്രി തിലോത്തമൻ

ഊണിന് 20 രൂപ നിരക്കിൽ ഭക്ഷണശാല ആരംഭിക്കും -മന്ത്രി തിലോത്തമൻ കരുനാഗപ്പള്ളി: വിശപ്പ് ഇല്ല കേരളം പദ്ധതി ഉടൻ നടപ്പാക്കുമെന്നും ഊണിന് 20 രൂപ നിരക്കിൽ ഭക്ഷണശാല സംസ്ഥാനത്ത് സർക്കാർ ആരംഭിക്കുമെന്നും മന്ത്രി പി. തിലോത്തമൻ. തഴവ മണപ്പള്ളിയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിടപ്പ് രോഗികൾ ഉൾപ്പെടെ വിശക്കുന്ന ഒരാളും കേരളത്തിൽ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഊണിന് 20 രൂപ നിരക്കിൽ ഭക്ഷണശാല നടപ്പാക്കുന്നത്. 20 രൂപ മുടക്കാൻ കഴിയാത്തവർക്കും ഭക്ഷണം നൽകും. പൊതുവിതരണരംഗത്ത് അഴിമതിയുടെ പഴുതുകളടച്ച് അർഹതപ്പെട്ടവ​െൻറ കൈയിൽ ഭക്ഷ്യധാന്യം എത്തിക്കുന്നതിനാണ് ഇ-പോസ് മെഷീൻ സ്ഥാപിച്ചത്. ഇത് വൻ വിജയമാണ്. അർഹത ഇല്ലാത്ത രണ്ട് ലക്ഷം കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത് അർഹതപ്പെട്ടവർക്ക് വിതരണംചെയ്യും. 250 കോടി രൂപ സിവിൽ സപ്ലൈസ് വകുപ്പിന് വേണ്ടി ബജറ്റിൽ മാറ്റിെവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആദ്യവിൽപന തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലത, മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.എ. ആസാദ് എന്നിവർക്ക് നൽകി മന്ത്രി ഉദ്ഘാടനം നിർവഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ഷെർലി ശ്രീകുമാർ, അനിൽ എസ്. കല്ലേലിഭാഗം, ശ്രീലേഖ വേണുഗോപാൽ, സീന, നവാസ്, കവിത മാധവൻ, ജയശ്രീ, കെ.കെ. കൃഷ്ണകുമാർ, ആനി പൊൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ആർ. അമ്പിളിക്കുട്ടൻ, എം. മധു, കടത്തുർ മൻസൂർ, അഡ്വ. പി. ശിവപ്രസാദ്, കെ.ജി. സന്തോഷ്, മധു മാവോലിൽ എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ കെ. വേണുഗോപാൽ സ്വാഗതവും ജില്ല സപ്ലൈ ഓഫിസർ ഷാജി ജെ. ജോൺ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.