കരുനാഗപ്പള്ളി: കൊയ്ത്ത്മെതിയന്ത്രം തകരാറിലായതിനാൽ തൊടിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് ഹെക്ടറോളം വരുന്ന ആര്യൻപാടത്തെ ഏക്കർകണക്കിന് നെൽകൃഷി നശിക്കുന്നു. നിരവധി കർഷകത്തൊഴിലാളികളെ ഒഴിവാക്കി കൊയ്ത്ത്മെതിയന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കാമെന്ന് പറഞ്ഞ് ആര്യൻപാടത്ത് എത്തിച്ച യന്ത്രങ്ങൾ തകരാറിലായി രണ്ടാഴ്ചയായിട്ടും നടപടിയില്ല. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊയ്ത്ത് യന്ത്രത്തിൽ റീത്ത് സമർപ്പിച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് 650ഓളം ഏക്കർ സ്ഥലത്ത് കൃഷിചെയ്തത്. കർഷകരെ വഞ്ചിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയെടുക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത യൂത്ത്കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ സി.ആർ. മഹേഷ് ആവശ്യപ്പെട്ടു. തുടർന്ന് 50 സെേൻറാളം സ്ഥലത്തെ നെല്ല് യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൊയ്തെടുത്തു. യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ. ഷഹനാസ് അധ്യക്ഷതവഹിച്ചു. ഐ. മുഹമ്മദ്കുഞ്ഞ്, പടനിലത്ത് രവി, നാസർ കൊല്ലശ്ശേരിൽ, നിയാസ് ഇബ്രാഹീം, മുഹ്സിൻ കബീർ, ഹരിലാൽ, മുബാറക്, വെളുത്തമണൽ ഷാജഹാൻ, ഷമീർ മേനാത്ത്, അഭിഷേക് രാജ് എന്നിവർ സംസാരിച്ചു. ഷമീർ സ്വാഗതവും റംഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.