തിരുവനന്തപുരം: ചാക്ക ഗവ.ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലെ ഒഴിവുകളിലേക്ക് താൽക്കാലികമായി െഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന്. യോഗ്യരായ ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. പമ്പ് ഓപറേറ്റര്‍ കം മെക്കാനിക്, മെക്കാനിക് മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ്, മെക്കാനിക് ആട്ടോ ബോഡി പെയിൻറിങ്, ടര്‍ണര്‍, മെക്കാനിക് റഫ്രിജറേറ്റര്‍ ആൻഡ് എയര്‍ കണ്ടീഷനിങ്, പെയിൻറിങ് ജനറല്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്ക് ആൻഡ് അപ്ലയന്‍സസ്, എംപ്ലോയബിലിറ്റി സ്‌കില്‍, അരിത്തമറ്റിക് കം ഡ്രായിങ് ട്രേഡുകളിലാണ് ഒഴിവുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.