ദുരിതനിവാരണത്തിന് സി.പി.ഐയും

കൊല്ലം: കുട്ടനാട്ടിൽ നടക്കുന്ന ശുചീകരണ മഹായജ്ഞത്തിൽ സി.പി.ഐയുടെ സന്നദ്ധ ഭടന്മാരും. കൊല്ലം, മുഖത്തല, അഞ്ചാലുംമൂട് മണ്ഡലത്തിലെ പ്രവർത്തകർ കുട്ടനാട് മേഖലയിലെ ദുരന്തബാധിത കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി. തകഴി പഞ്ചായത്തിലെ ചളിമൂടിയ അംഗൻവാടി കെട്ടിടങ്ങൾ, സ്കൂളുകൾ, വീടുകൾ എന്നിവ ശുചീകരിച്ചു. പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയും കേടായ വീട്ടുപകരണങ്ങൾ ശരിയാക്കുകയും വളർത്തുമൃഗങ്ങളുടെ ജഡങ്ങൾ മറവ് ചെയ്യുകയും ഉൾപ്പെടെ പ്രവർത്തനങ്ങളാണ് നടത്തിയത്. എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലും ദുരന്തബാധിതമേഖല കേന്ദ്രീകരിച്ച് ശുചീകരണപ്രവർത്തനം നടത്തി. വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജന യാത്ര ഇന്ന് കൊല്ലത്ത് കൊല്ലം: മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജന യാത്രയോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആനന്ദവല്ലീശ്വരം എൻ.എസ്.എസ് ഒാഡിറ്റോറിയത്തിൽ നടക്കും. ബി.െജ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥി​െൻറ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഉൾപ്പെടെ സംസ്ഥാന നേതാക്കൾ സംബന്ധിക്കും. അടൂരിൽനിന്ന് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കുന്ന യാത്രയെ പാർട്ടി ജില്ല നേതാക്കളുടെ നേതൃത്വത്തിൽ ഏഴാം മൈലിൽ സ്വീകരിക്കും. തുടർന്ന് ചവറ വഴി യാത്ര കൊല്ലത്തെത്തും. പരിപാടികൾ ഇന്ന് ആനന്ദവല്ലീശ്വരം എൻ.എസ്.എസ് ഒാഡിറ്റോറിയം: മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജന യാത്രയോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം, പി.എസ്. ശ്രീധരൻപിള്ള - വൈകു. 5.00 കുണ്ടറ കാഞ്ഞിരകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ദശാവതാരചാർത്തും അഷ്ടമിരോഹിണി മഹോത്സവവും -രാവിലെ 5.00, പുല്ലാങ്കുഴൽ കച്ചേരി- വൈകു. 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.