തൊണ്ടി വാഹനങ്ങളുടെ ശവപ്പറമ്പായി കല്ലമ്പലം പൊലീസ് സ്​റ്റേഷൻ പരിസരം

കല്ലമ്പലം: പൊലീസ് സ്റ്റേഷൻ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പാകുന്നു. തൊണ്ടിമുതലായി പൊലീസ് പിടിച്ചെടുത്ത് കൂട്ടിയിട്ട വാഹനങ്ങളാണ് ഇവിടെക്കിടന്ന് നശിക്കുന്നത്. കരവാരം പഞ്ചായത്ത് ആഴാംകോണം ചിറയുടെ സമീപത്ത് അനുവദിച്ച ഇരുപത് സ​െൻറ് വരുന്ന ഭൂമിയിൽ നിർമിച്ച പരിമിതമായ സ്ഥലത്താണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇടതുവശം ചിറയും വലതുവശം വയലുമാണ്. മറ്റ് പല സ്റ്റേഷനുകളിലും ഇരുചക്രവാഹനങ്ങളുൾപ്പെടെ നിർത്തിയിട്ടിരിക്കുമ്പോൾ ഇവിടെ ഒന്നിനുമുകളിലായി കൂട്ടിയാണിട്ടിരിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി വരുന്നവരും നിന്നുതിരിയാൻ ഇടമില്ലാെത ബുദ്ധിമുട്ടുന്നുണ്ട്. ഇരുവശവും സംരക്ഷണഭിത്തിയും കെട്ടിയിട്ടില്ല. വർഷങ്ങൾ കഴിഞ്ഞ് വാഹനങ്ങൾ ഒന്നിനും കൊള്ളാതായിട്ടും മാറ്റാൻ നടപടിയുണ്ടായിട്ടില്ല. വാൻ, ഒാട്ടോ, പിക്കപ് തുടങ്ങിയ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പരിസരം കാടുകയറി ഇഴജന്തുക്കളുടെ താവളമായിട്ടുണ്ട്. ഇതിന് പുറമെ ആഴാംകോണം ദേശീയ പാതയോരത്തും തൊണ്ടിവാഹനങ്ങൾ കിടപ്പുണ്ട്. സ്റ്റേഷൻ പരിസരത്തെ തൊണ്ടി വാഹനങ്ങൾ ഒഴിവാക്കിയാൽ പരിസരം വൃത്തിയായി കിടക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്ഥലപരിമിതിയാണ് പ്രശ്നമെന്നും പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. വാഹനങ്ങൾ മാറ്റാൻ വേണ്ട നടപടികൾ അധികാരികൾ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.