ആറ്റിങ്ങല്‍: യാത്രക്കാരോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിെര നടപടി സ്വീകരിച്ചു. ആലിയാട് ക്ഷേത്രം-വര്‍ക്കല ക്ഷേത്രം റൂട്ടിലോടുന്ന ശാര്‍ക്കരദേവി ബസിലെ കണ്ടക്ടര്‍ വി. ബിജുവിെൻറ കണ്ടക്ടര്‍ ലൈസന്‍സും മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കാരേറ്റ്-വര്‍ക്കല ക്ഷേത്രം റൂട്ടിലോടുന്ന ചിത്തിര ബസിെൻറ ഡ്രൈവര്‍ ജി. അരുണ്കുമാറിെൻറ ലൈസന്‍സുമാണ് റദ്ദാക്കിയത്. സ്വകാര്യ ബസ് ജീവനക്കാരുടെ യാത്രക്കാരോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച് വ്യാപക പരാതിയായിരുന്നു ഉണ്ടായിരുന്നത്. വിദ്യാർഥികളെ കയറ്റാതിരിക്കുക, കൺസെഷന്‍ നിഷേധിക്കുക, ബാക്കി ചോദിക്കുന്ന യാത്രക്കാരെ ചീത്തവിളിക്കുക, ബസില്‍ നിന്ന് ഇറക്കി വിടുക, പെണ്‍കുട്ടികളോട് മോശമായി പെരുമാറുക തുടങ്ങിയവ പതിവാണ്. ഇതിനിടെയാണ് കഴിഞ്ഞദിവസം ആലിയാട് ക്ഷേത്രം-വര്‍ക്കല ക്ഷേത്രം റൂട്ടിലോടുന്ന ബസില്‍ നിന്നും യാത്രക്കാരെ കണ്ടക്ടര്‍ ബിജു മോശമായി സംസാരിച്ച് വഴിയില്‍ ഇറക്കിവിട്ടത്. യാത്രക്കാരുടെ പരാതിയെതുടർന്നായിരുന്നു ഇവർക്കെതിരെയുള്ള നടപടി. സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ. മനോജ്കുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.