ഗൃഹനാഥനെയും ഭാര്യയെയും മകനെയും ആക്രമിച്ച് പരിക്കേൽപിച്ച സംഘം പിടിയിൽ

ആറ്റിങ്ങൽ: വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും ആക്രമിച്ച് പരിക്കേൽപിച്ച സംഘത്തെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. നൈനാംകോണം ലക്ഷംവീട്ടിൽ ഉത്തമൻ (21), കൊടുമൺ മഹാദേവ ക്ഷേത്രത്തിന് സമീപം ശ്രീനിവാസിൽ ശ്രീമോൻ (21), കടുവയിൽ ദേവീ ക്ഷേത്രത്തിന് സമീപം അരുൺ നിവാസിൽ അനൂപ് (20) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. രാമച്ചംവിള മത്തിയോട് അമ്പാടി ഭവനിൽ സന്തോഷ് (42), പിതാവ് എ.സി.എ.സി നഗർ അജിതാ നിവാസിൽ ശശി (68), മാതാവ് വത്സല (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇരട്ടപ്പന മാടൻനട ക്ഷേത്രത്തിന് സമീപത്തുനിന്ന് സന്തോഷ് രാമച്ചം വിളയിലെ വീട്ടിലേക്ക് നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഇയാൾ തറവാടായ അജിതാ നിവാസിലേക്ക് ഓടിക്കയറി. ഇവിടെയെത്തിയ സംഘം വീട്ടുകാരെ മർദിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണകാരണമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.