തിരുവനന്തപുരം: യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് േകാടി രൂപ നൽകി. പ്രളയംമൂലമുണ്ടായ ക്ലെയിമുകൾ പരിഗണിക്കാനുള്ള ആദ്യപടിയായി പോളിസി ഉടമകൾക്കുണ്ടായിട്ടുള്ള നഷ്ടം ഫോൺ വഴിയും ഇ-മെയിൽ വഴിയും ഒാഫിസുകളിൽ നേരിട്ടും ഏജൻറുമാർ വഴിയും കമ്പനി ശേഖരിച്ചുതുടങ്ങി. ഇ-മെയിൽ അഡ്രസുകളും ഫോൺ നമ്പറുകളും പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്പനിയുടെ എറണാകുളത്തെ റീജനൽ ഒാഫിസിൽ ഇത്തരം െക്ലയിമുകൾ കൈകാര്യംചെയ്യുന്നതിന് മാത്രമായി പ്രത്യേക സെൽ തുറന്നിട്ടുണ്ട്. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ എങ്ങനെ കൈകാര്യംചെയ്യണമെന്നും ക്ലെയിം കിട്ടാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നതിനെ പറ്റിയും പോളിസി ഉടമകൾക്ക് ഫോണിൽ സന്ദേശം അറിയിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.