സി-ഡിറ്റ് സൈബർശ്രീ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സൈബർശ്രീയിൽ പട്ടികജാതി വിഭാഗത്തിൽപെടുന്നവർക്ക് നടത്തുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയർ വികസനം, പോസ്റ്റ് പ്രൊഡക്ഷൻ ടെക്‌നോളജീസ് ഇൻ ഓഡിയോ വിഷ്വൽ മീഡിയ, മാറ്റ്‌ലാബ്, ടു-ഡി ആൻഡ് ത്രീ-ഡി ഗെയിം വികസനം എന്നിവയിലാണ് പരിശീലനം. പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പ് സഹിതം സെപ്റ്റംബർ അഞ്ചിന് സൈബർശ്രീ സ​െൻറർ, സി-ഡിറ്റ്, പൂർണിമ, ടി.സി 81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം 695 014 വിലാസത്തിൽ നേരിട്ട് ഹാജരാകണമെന്ന് പ്രൊജക്ട് മാനേജർ അറിയിച്ചു. ഫോൺ. 0471 2323949.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.