തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങൾക്ക് പിറകുവശം മലമൂത്രവിസർജ്യം അടങ്ങിയ മാലിന്യം നിക്ഷേപിച്ചയാളെ നഗരസഭ നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മിനുവിെൻറ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടി 5500രൂപ പിഴചുമത്തി. ദേവസ്വംബോർഡ്, ക്ലിഫ്ഹൗസ് പരിസരങ്ങളിൽ രാത്രിയിൽ മാലിന്യം നിക്ഷേപിക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയെതുടർന്നാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രാത്രികാല പേട്രാളിങ് ആരംഭിച്ചത്. പൊതുനിരത്തിലും തോടുകളിലും മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ ജനപ്രതിനിധികൾ, െറസിറെ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിൽ കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.