പ്രളയബാധിതമേഖലയിലെ കുട്ടികള്‍ക്കായി കുട നിര്‍മിച്ച് നല്‍കി വിദ്യാർഥികള്‍

ആറ്റിങ്ങല്‍: പ്രളയബാധിത മേഖലയിലെ കുട്ടികള്‍ക്കായി കുട നിര്‍മിച്ച് നല്‍കി വിദ്യാര്‍ഥികള്‍. ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്‌സ് വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റാണ് കുട നിര്‍മിക്കുന്നത്. ഇൻറര്‍വെല്‍ സമയങ്ങളിലും ക്ലാസ് കഴിഞ്ഞതിന് ശേഷം അധിക സമയമെടുത്തും പഠനത്തെ ബാധിക്കാതെയാണ് കുട നിര്‍മാണം. പ്രളയമേഖലകളിലെ കുട്ടികളെ സഹായിക്കാന്‍ സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 'സ്‌നേഹാക്ഷരം' എന്ന പേരിട്ട പദ്ധതിപ്രകാരം വിവിധ പഠനോപകരണങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. കുടനിർമാണത്തില്‍ കുട്ടികള്‍ പരിശീലനം നേടിയ ശേഷം ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയാണ് നിർമാണം. നിർമാണം പൂര്‍ത്തിയാകുന്ന മുറക്ക് ഇവ ബന്ധപ്പെട്ട വിദ്യാലയങ്ങളിലൂടെ കുട്ടികള്‍ക്ക് കൈമാറും. ഇതിനകം വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവ ആദ്യഘട്ടത്തിലും പഠനോപകരണങ്ങള്‍ രണ്ടാംഘട്ടത്തിലും വിതരണം ചെയ്തിരുന്നു. മൂന്നാം ഘട്ടമായാണ് കുട നിര്‍മിക്കുന്നത്. യൂനിറ്റി​െൻറ നേതൃത്വത്തില്‍ നേരേത്ത കാരുണ്യ ലോട്ടറി വിറ്റ് ലഭിച്ച ലാഭത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പൽ എ. ഹസീന, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വി.പി. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. സാമൂഹികക്ഷേമ പദ്ധതിക്കുള്ള അപേക്ഷ; അവസാന തീയതി ഇന്ന് ആറ്റിങ്ങല്‍: എന്‍.എസ്.എസ് സാമൂഹികക്ഷേമപദ്ധതി പ്രകാരമുള്ള വിദ്യാഭ്യാസ ധനസഹായം, മെറിറ്റ് സ്‌േകാളര്‍ഷിപ്, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, അനുമോദിക്കല്‍, ആദരിക്കല്‍ എന്നിവയുടെ അപേക്ഷ വെള്ളിയാഴ്ച വരെ സ്വീകരിക്കുമെന്ന് താലൂക്ക് യൂനിയന്‍ സെക്രട്ടറി അറിയിച്ചു. െഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ആറ്റിങ്ങല്‍: ഗവ.ഐ.ടി.ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആൻഡ് നെറ്റ്വര്‍ക്കിങ് മെയിൻറനന്‍സ്, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, വെല്‍ഡര്‍ എന്നീ ട്രേഡുകളിലും എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിലും െഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അനുയോജ്യമായ എൻജിനീയറിങ് ശാഖയില്‍ ഡിഗ്രിയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10.30ന് ഓഫിസില്‍ നേരിട്ട് ്ഹാജരാകണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.